Saturday 23 March 2024

ചലച്ചിത്ര സാഹിത്യ സംഗമം

 




നമസ്കാരം

കഴിഞ്ഞ 14 വർഷങ്ങളായി ചലച്ചിത്ര സാഹിത്യ സംഗമം ചെന്നൈയിൽ പലതരത്തിലുള്ള ഒത്തുചേരലുകളും സംഘടിപ്പിച്ചു കൊണ്ടുവരുന്നു. സിനിമകളെ കുറിച്ചുള്ള ചർച്ചകൾ, വിമർശനങ്ങൾ, യോഗങ്ങൾ എന്നിങ്ങനെ പല തരത്തിലുള്ള സംരംഭങ്ങളും നടത്തിച്ചുകൊണ്ടിരുന്നു.




പതിനാലാം വാർഷികത്തോടനുബന്ധിച്ച് അടുത്തഘട്ടത്തിലേക്ക് വികസിപ്പിക്കാനായി ഒരു പുതിയ ആശയം, മാറ്റം, ആവശ്യമായി വന്നിരിക്കുന്നു. അതിനായി ഒരു പ്രത്യേക പരിശ്രമം ഇപ്പോൾ തുടങ്ങുകയാണ്. തമിഴ്നാട്ടിന് പുറത്തും തമിഴ് അല്ലാതെ മലയാളത്തിലും.. തമിഴ് സിനിമകൾക്കും മലയാള സിനിമകൾക്കും സാഹിത്യത്തിനും സഹായകമാകുന്ന രീതിയിൽ… കേരളത്തിലും ഒരു സംരംഭം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു.

ഇതിൻറെ ഉദ്ഘാടനം വരുന്ന മാർച്ച് 29 ആം തീയതി കാലത്ത് 10 മണിക്ക് പാലക്കാട് പൊള്ളാച്ചി മെയിൻ റോഡിൽ ഉള്ള, നെയ്തല എന്ന സ്ഥലത്ത്, ഡാർവിക് ഫൗണ്ടേഷൻ ഹാളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

കോയമ്പത്തൂർ, പൊള്ളാച്ചി, പാലക്കാട്, ചിറ്റൂർ പ്രദേശങ്ങളിലും… ചുറ്റുമുള്ള സ്ഥലങ്ങളിലും ഉള്ള… സിനിമ സാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ഒത്തുകൂടാൻ ഇത് സഹായകമാകുമെന്ന് വിശ്വസിക്കുന്നു.

ആദ്യ സംരംഭം എന്ന നിലയ്ക്ക് ഉദ്ഘാടനത്തിനോട് അനുബന്ധിച്ച്മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തെക്കുറിച്ച് ചർച്ച സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. മലയാളം തമിഴ് സിനിമ സാഹിത്യ രംഗത്തെ കുറിച്ച് സംസാരിക്കുമ്പോൾ തൽക്കാലം ഏറ്റവും അനുയോജ്യമായ വിഷയമാണ് മഞ്ഞുമ്മൽ ബോയ്സ്…!

കേരളത്തിൽ ചിത്രം വൻ വിജയമായിരിക്കുന്നു. അതിനോടൊപ്പം തന്നെ തമിഴ്നാട്ടിലും റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നു. 200 കോടി രൂപയോളം കളക്ഷൻ നേടിയിരിക്കുന്നു. അതിൽ പ്രത്യേകിച്ച് മലയാളത്തിൽ തന്നെ റിലീസ് ചെയ്തു തമിഴ്നാട്ടിൽ 50 കോടിയോളം കളക്ഷൻ നേടിയിരിക്കുന്നു



ചിത്രത്തെക്കുറിച്ച് തമിഴിലും മലയാളത്തിലും പല എഴുത്തുകാരും തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരിക്കുന്നു. അത് പല ചർച്ചകൾക്കും വഴിയൊരുക്കിയിരിക്കുന്നു. അത് കാരണം അതിനെക്കുറിച്ച് നമ്മളും സംസാരിക്കുന്നത് അനുയോജ്യമായിരിക്കും. നമ്മുടെ അഭിപ്രായങ്ങളും പ്രകടിപ്പിക്കാൻ സംരംഭം വഴിയൊരുക്കും. അതുകൊണ്ട് സിനിമ സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സുഹൃത്തുക്കളും ഇതിൽ പങ്കെടുക്കാൻ പ്രത്യേകം ക്ഷണിച്ചുകൊള്ളുന്നു.

നിങ്ങളും വരുക… നിങ്ങളുടെ സുഹൃത്തുക്കളെയും കൂട്ടിക്കൊണ്ടു വരുക…

നമ്മൾ എല്ലാവരും ഒത്തുകൂടാംസന്തോഷം പങ്കിടാം… അനുഭവങ്ങൾ പങ്കുവയ്ക്കാം… അഭിപ്രായങ്ങൾ പറയാം…

ഇത് ചലച്ചിത്ര സാഹിത്യ രംഗത്ത് നേരത്തെ പ്രവർത്തിക്കുന്ന എല്ലാവർക്കും ഒരു പ്രോത്സാഹനം ആയിരിക്കും…  പുതിയതായി വരുന്നവർക്ക് ഒരു വഴികാട്ടിയായിരിക്കും…

നന്ദി

നമസ്കാരം


No comments:

Post a Comment

Let others know your opinions about this post